Saturday, April 20, 2024
keralaNews

മണല്‍ പൊത്തി വച്ച് മത്സ്യം വില്‍ക്കുന്നത് കണ്ടാല്‍ ഇനി കടുത്ത നടപടി

തിരുവനന്തപുരം: മണല്‍ പൊത്തി വച്ച് മത്സ്യം വില്‍ക്കുന്നത് കണ്ടാല്‍ ഇനി കടുത്ത നടപടിയെടുക്കുമെന്ന് സുരക്ഷാ കമീഷണര്‍.ഇത് മത്സ്യം കേടാകാനും നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനും കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കാന്‍ ശുദ്ധമായ ഐസ് 1:1 അനുപാതത്തില്‍ ഉപയോഗിക്കണം. മറ്റ് രാസപദാര്‍ഥങ്ങള്‍ ഇതിനായി ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മണല്‍ പൊത്തി വച്ച് മത്സ്യം വില്‍ക്കുന്നത് സര്‍വ്വ സാധാരണമാണ്.
അതേസമയം, മത്സ്യം വില്‍ക്കുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കണം. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്ബറായ 1800 425 1125 ല്‍ പരാതികള്‍ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമീഷണര്‍ അറിയിച്ചു.