Thursday, May 16, 2024
indiaNewsObituary

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു,, 12 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. രണ്ട് ഉദ്യോഗസ്ഥര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ സെവാനില്‍ പോലീസ് ക്യാമ്പിന് സമീപമായിരുന്നു സംഭവം. എഎസ്‌ഐയും, സെലക്ഷന്‍ ഗ്രേഡ് കോണ്‍സ്റ്റബിളുമാണ് മരിച്ചത്.                                                                                      പത്താന്‍ ചൗക്കില്‍ വെച്ച് പോലീസ് വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു.