Friday, May 3, 2024
keralaLocal NewsNews

ബഫർ സോൺ ; പാണപിലാവിൽ കർഷകർ പന്തം കൊളുത്തി പ്രകടനം  നടത്തി.

എരുമേലി: വനാതിർത്തി മേഖലയിൽ ഒരു കിലോമീറ്റർ ബഫർ സോൺ പ്രഖ്യാപിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന് എതിരെ മലയോര മേഖലയിൽ പ്രതിഷേധം ശക്തമാകുന്നു. കടുത്ത സമരങ്ങളുമായി കർഷകർ  തന്നെ രംഗത്ത് എത്തി. എരുമേലിയുടെ കിഴക്കൻ കാർഷിക മേഖലയായ പാണപിലാവിൽ   കർഷകരുടെ  നേതൃത്വത്തിൽ  പന്തം കൊളുത്തി പ്രകടനം  നടത്തി.നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത  പ്രകടനം വാർഡ് മെമ്പർ ജിജിമോൾ സജി ഉദ്‌ഘാടനം ചെയ്‌തു പണപിലാവ് പള്ളിപടിയിൽ നിന്ന് ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ചീനിമരത്ത് സമാപിച്ചു  ജോസ് മടുക്കക്കുഴി, ദേവസ്യാച്ചൻ, കൊച്ചുമാണിക്കുന്നേൽ, ജോപ്പച്ചൻ പറയരുതോട്ടം  ജോസ് തെരുവംകുന്നേൽ തുടങ്ങിയവർനേതൃത്വം നൽകി.