Saturday, April 20, 2024
keralaNews

പത്തനംതിട്ടയില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി.

പത്തനംതിട്ട :പത്തനംതിട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇരുവരെയും പൊലീസ് തിരിച്ചറിയുകയായിരുന്നു. രണ്ട് പേരെയും മലയാലപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ശനിയാഴ്ച മുതലാണ് മാടമന്‍ സ്വദേശി ഷാരോണിനെയും മലയാലപ്പുഴ സ്വദേശി ശ്രീശാന്തിനെയും കാണാതായത്. ഇന്നലെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.