Friday, May 17, 2024
keralaNewspolitics

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക സിപിഎം പ്രഖ്യാപിക്കുന്നു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക സിപിഎം പ്രഖ്യാപിക്കുന്നു. സിപിഎമ്മിന്റേത് തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയാണെന്ന് സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്. വര്‍ഗീയതയ്ക്ക് കീഴടങ്ങാത്ത രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞു.അസാധ്യമെന്ന് കരുതിയ പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പാക്കി. തുടര്‍ഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണ്. ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബിജെപി അപകീര്‍ത്തിപ്പെടുത്തുന്നു. കേസിലെ പ്രതിയെ പീഡിപ്പിച്ചതും മാപ്പുസാക്ഷിയാക്കാന്‍ ശ്രമിച്ചതും പുറത്തുവന്നു. സര്‍ക്കാരിനെ തകര്‍ക്കാനുള്ള എല്ലാ കേന്ദ്രനീക്കങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.