Friday, May 10, 2024
keralaNewspolitics

ഫോട്ടോ ഒന്ന്, വോട്ടര്‍ പലത്; കോഴിക്കോട് നോര്‍ത്തില്‍ മാത്രം 16 വോട്ടര്‍മാര്‍

യഥാര്‍ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഉപയോഗിച്ച് ഒന്നിലേറെ തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിച്ചതു പുറത്തുവന്നതിനു പിന്നാലെ, ഒരേ ഫോട്ടോ ഉപയോഗിച്ച് വെവ്വേറെ പേരിലും വിലാസത്തിലും വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ത്തതായും കണ്ടെത്തി.കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പ്രാഥമിക പരിശോധനയില്‍ 8 വോട്ടര്‍മാരുടെ പടങ്ങള്‍ ഉപയോഗിച്ചു കൃത്രിമം നടത്തിയതായി തെളിഞ്ഞു. സാധാരണക്കാര്‍ക്കു വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ നടത്താന്‍ കഴിയില്ലെന്നിരിക്കെ, ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര പിഴവുണ്ടായെന്ന സംശയമാണ് ഉയരുന്നത്.