Monday, May 20, 2024
keralaNews

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.പട്ടികയില്‍ 6,16,110 വോട്ടര്‍മാരാണുള്ളതെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പഴയ വോട്ടര്‍പട്ടികയില്‍ 6,07,068 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന് ഇരട്ടിപ്പ്, മരിച്ചവര്‍, താമസം മാറിയവര്‍ തുടങ്ങി 795 പേരെ ഒഴിവാക്കി.

പുതുതായി 9837 പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി. പുതുക്കിയ പട്ടികയില്‍ 312870 സ്ത്രീ വോട്ടര്‍മാരും 303240 പുരുഷവോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ 861 പ്രവാസി വോട്ടര്‍മാരും 1050 സര്‍വീസ് വോട്ടര്‍മാരുമാണ് ഉളളത്. 80 വയസിനു മുകളില്‍ പ്രായമുള്ള 10260 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്.819 പ്രായത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം 9925 ആണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയോജക മണ്ഡലം ബത്തേരിയാണ്. 220167 പേരാണ് ഇവിടെ വോട്ടര്‍മാരായുളളത്. കുറവ് മാനന്തവാടിയിലാണ് 195048 പേര്‍. കല്‍പ്പറ്റ മണ്ഡലത്തില്‍ 200895 പേരാണ് വോട്ടര്‍ പട്ടികയിലുളളത്.