Saturday, April 27, 2024
AstrologykeralaNews

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളില്‍ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം നാളെ. മലയാളം കലണ്ടര്‍ അനുസരിച്ച് മീനമാസത്തിലെ രോഹിണി നാളില്‍ കൊടിയേറി പത്താം ദിവസമായ അത്തം നാളില്‍ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം. വളരെയേറെ പ്രത്യേക ചടങ്ങുകളും മറ്റ് കലാപരിപാടികളും കഥകളിയും മറ്റും ഉത്സവനാളുകളിലുണ്ടാവും.   ഒമ്പതാം ദിവസം തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം പള്ളിവേട്ടയ്ക്കു പുറപ്പെടും. കിഴക്കേക്കോട്ടയിലെ തന്നെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലേക്കാണ് ഈ എഴുന്നള്ളത്ത്. പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടല്‍ത്തീരത്തേക്ക് ആറാട്ടെഴുന്നള്ളത്ത് നടക്കും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ദിവസമായതിനാല്‍ തിരുവനന്തപുരം നഗരത്തിന് നാളെ വൈകുന്നേരം മൂന്നുമണിക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.