Thursday, May 2, 2024
keralaNews

ഫാ. കോട്ടൂര്‍ കോടാലി കൊണ്ട് അഭയയുടെ തലയ്ക്കടിച്ചു’;കൊല നടന്നത് അടുക്കളയില്‍ …

സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തള്ളിയതാണെന്ന സിബിഐയുടെ കണ്ടെത്തല്‍ പ്രത്യേക കോടതി പൂര്‍ണമായി ശരിവച്ചു. വിചാരണ വേളയില്‍ തന്നെ അഭയയുടെ മരണം കൊലപാതകമെന്നു വ്യക്തമായെന്നും അഭയയെ തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പ്പിച്ച ശേഷമാണു കിണറ്റിലിട്ടതെന്നും ജഡ്ജി കെ. സനില്‍കുമാര്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.