Saturday, May 4, 2024
keralaNews

കണ്ണൂരില്‍ സ്‌കൂള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്.

സ്‌കൂള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ക്ലാസ്സ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ് .കണ്ണൂര്‍ മയ്യിലെ ഐ.എം.എന്‍.എസ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. സ്‌കൂളും പരിസരവും ശുചീകരിക്കാന്‍ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്. മൂര്‍ഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിത്. നവംബര്‍ ഒന്ന് മുതല്‍ 8, 9 ക്ലാസുകള്‍ ഒഴികെ മുഴുവന്‍ ക്ലാസുകളും തുടങ്ങാനാണ് തീരുമാനം. നവംബര്‍ 15ന് ശേഷം 8,9 ക്ലാസുകള്‍ തുടങ്ങും. ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. 1 മുതല്‍ 7 വരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രമായിരിക്കും. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമവാധി കുട്ടികള്‍ ഒരുമിച്ചെത്തുന്നത് കുറക്കണം എന്നാണ് നിര്‍ദ്ദേശം. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടം 25 ശതമാനം മാത്രം ഒരു സമയത്ത് സ്‌കൂളില്‍ വരുന്നവിധം ബാച്ചുകള്‍ തിരിക്കാനും നിര്‍ദ്ദേശമുണ്ട്.