Monday, May 6, 2024
keralaNewspolitics

പ്രായപരിധി ഇളവില്ല; ജി സുധാകരനെ സംസ്ഥാന സമിതിയില്‍ ഇല്ല

കൊച്ചി: പ്രായപരിധി ഇളവില്ല,മുന്‍ മന്ത്രി ജി. സുധാകരനെ സംസ്ഥാന സമിതിയില്‍ ഇല്ല.സുധാകരന്‍ അടക്കം13 പേരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്. വൈക്കം വിശ്വന്‍,ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ പി സഹദേവന്‍ എന്നിവരാണ് മറ്റുള്ളവര്‍. സുധാകരന് പ്രായപരിധി ഇളവ് ലഭിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ സമിതിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഒഴിവാക്കല്‍. 75 വയസ്സുള്ള സുധാകരന് പ്രായ പരിധിയില്‍ ഇളവു ലഭിക്കും എന്ന

അഭ്യൂഹങ്ങള്‍     ക്കിടെയായിരുന്നു സുധാകരന്‍ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും പുതു തലമുറയക്കായി വഴി മാറാന്‍ ഒരുക്കമാണെന്നും സുധാകരന്‍, കോടിയേരിക്കും മുഖ്യമന്ത്രിക്കും നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. 75 വയസ് ആയെങ്കിലും സുധാകരന്റെ ജനകീയ അടിത്തറ കൂടി പരിഗണിച്ച് അദ്ദേഹത്തിന് ഇളവ് നല്‍കിയേക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സൂചന.