Monday, May 6, 2024
indiaNewspolitics

പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ യജമാനന്‍ പ്രധാനമന്ത്രി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ യജമാനന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ കവാടങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നതും പ്രധാനമന്ത്രിയാകും. നാളെ ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്കിടെ 84 സെക്കന്‍ഡ് ആയിരിക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ദൈര്‍ഘ്യം. ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരതി നടത്തും. 56 വിഭവങ്ങളോടുകൂടിയ നിവേദ്യമാകും ആദ്യം രാംലല്ലയ്ക്ക് നേദിക്കുക. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ ഇന്ന് അന്തിമഘട്ടത്തിലേക്ക് കടന്നു. പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹ ശുദ്ധി വരുത്തല്‍ ചടങ്ങുകള്‍ അടക്കം രാവിലെ മുതല്‍ ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കുംഭങ്ങളില്‍ എത്തിച്ച സരയൂ ജലം ഉപയോഗിച്ചാണ് ശുദ്ധികലശം. ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു. താല്‍ക്കാലിക രാമക്ഷേത്രത്തിലെ രാംലെല്ലാ ഗര്‍ഭഗൃഹത്തിലേക്ക് മാറ്റുന്ന ചടങ്ങുകളും തുടങ്ങിയിട്ടുണ്ട്.