Saturday, May 4, 2024
indiaNewsObituary

പ്രശസ്ത റേഡിയോ അവതാരകന്‍ അന്തരിച്ചു

മുംബൈ : ആകാശവാണിയെ ജനപ്രിയമാക്കിയ പ്രശസ്ത റേഡിയോ അവതാരകന്‍ അമീന്‍ സയാനി (91 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മകന്‍ രജില്‍ സയാനിയാണ് മരണവിവരം പുറത്തുവിട്ടത്. ആകാശവാണിയിലെ ഗീത് മാല പരിപാടിയിലൂടെയാണ് അമീന്‍ സയാനി ശ്രദ്ധേയനായത്. ആകാശവാണിയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അവതാരകനാണ് വിടപറഞ്ഞത്.

അമ്പതിനായിരത്തോളം റേഡിയോ പരിപാടികളുടെ ഭാഗമായി. സിനിമകളില്‍ സഹനടനായും ഡബ്ബിംങ് ആറ്ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.