Monday, May 6, 2024
keralaNews

മുട്ടില്‍ മരംമുറി കേസില്‍ മൂന്നു പ്രതികളും അറസ്റ്റില്‍.

മുട്ടില്‍ മരംമുറിക്കേസിലെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിപ്പുറം പാലത്തില്‍ വച്ച് തിരൂര്‍ ഡിവൈഎസ്പിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇവരെ ക്രൈംബ്രാഞ്ചിനു കൈമാറും.അമ്മയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.