Thursday, May 16, 2024
keralaNewsObituary

തൃപ്പുണിത്തറ സ്‌ഫോടനം: പടക്കങ്ങള്‍ സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന്

തൃപ്പുണിത്തറ: തൃപ്പുണിത്തറയില്‍  പടക്കങ്ങള്‍ സൂക്ഷിക്കുന്നതിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് . നിയമവിരുദ്ധമായാണ് പടക്കം സൂക്ഷിച്ചതെന്ന് ജില്ല കളക്ടര്‍.അപകടത്തില്‍ ഒരാള്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.                                                     ഇതില്‍ നാല് പേരെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ശേഷം നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ വിഷണു എന്ന ആളാണ് മരിച്ചത്. തൃപ്പുണിത്തുറ താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന വിഷണുവാണ് മരിച്ചത്.                                           

പുതിയകാവ് വടക്കേക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി തമിഴ് നാട്ടില്‍ നിന്നും കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത് . വാഹനത്തില്‍ നിന്ന് പടക്കങ്ങള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫയര്‍ ഫോഴ്‌സും – പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.നടത്തിപ്പുകാർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.