Monday, May 6, 2024
indiaNewspolitics

പ്രധാനമന്ത്രി 73-ന്റെ നിറവില്‍ ; എക്സ്പ്രസ് യുവര്‍ സേവാ ഭാവ്

ദില്ലി: എഴുപത്തിമൂന്നാം ജന്‍മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരം. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്ത വീഡിയോകളാണ് നമോയില്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്റെ പേര് ‘എക്സ്പ്രസ് യുവര്‍ സേവാ ഭാവ്’ എന്നാണ്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആശംസാ പ്രവാഹമായിരുന്നു. ഇത്തവണ ഇത് വ്യത്യസ്തമാക്കുന്നതിന്റെ ഭാഗമായാണ് വീഡിയോ ആശംസാ ക്യംപയിനുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.  https://nm-4.com/VideoShubhkaamna എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമോ ആപ്പില്‍ പ്രവേശിക്കാം. നമോ ആപ്പില്‍ പ്രവേശിച്ച ശേഷം വീഡിയോ ശുഭ്കാമ്ന (ഢശറലീ ടവൗയവസമമാിമ) എന്നെഴുതിയിരിക്കുന്ന ബാനറില്‍ ആദ്യം ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വെബ് പേജില്‍ അപ്ലോഡ് വീഡിയോ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് തല്‍സമയം ആശംസാ വീഡിയോ റെക്കോര്‍ഡ് ചെയ്യാനായി വീഡിയോ ക്യാമറ ഇപ്പോള്‍ ഓപ്പണായി വരും. വീഡിയോ ഷൂട്ട് ചെയ്ത ശേഷം നെക്സ്റ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.തുറന്നുവരുന്ന പേജില്‍ കാണുന്ന കാറ്റഗറി ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ ഗ്രീറ്റിംഗ് കാറ്റഗറി തെരഞ്ഞെടുത്ത് പോസ്റ്റ് വീഡിയോ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ അപ്ലോഡ് ആവും. ഇനി കാണുന്ന പേജില്‍ വീഡിയോ വാള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ലക്ഷക്കണക്കിനാളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേര്‍ന്ന വീഡിയോ ആശംസകള്‍ കാണാനാകും. ഈ വീഡിയോകള്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമുള്ള അവസരമുണ്ട്. ഇതിന് പുറമെ ഇ-കാര്‍ഡ് വഴി പ്രധാനമന്ത്രിക്ക് ആശംകള്‍ നേരാനുള്ള അവസരവുമുണ്ട്. നമോ ആപ്പിലെ ഫാമിലി ഇ-കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആശംസാ കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയക്കാം. സമാനമായി മറ്റനേകം ജന്‍മദിനാഘോഷ പരിപാടികളിലും പൊതുജനങ്ങള്‍ക്ക് നമോ ആപ് വഴി പങ്കുചേരാം.