Sunday, May 19, 2024
keralaNews

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്. ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്രയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ഷിഹാബ് തങ്ങള്‍ അറിയിച്ചു.

സാദിഖ് അലി ഷിഹാബ് തങ്ങളിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ അപകട വിവരമറിഞ്ഞ് മിഡിയകളും പ്രിയപ്പെട്ടവരുമായി നിരവധി പേര്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. കോഴിക്കോട് ബാലുശ്ശേരിയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം സുഖമായി വീട്ടിലെത്തിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ച് സുഖവിവരങ്ങള്‍ വിലയിരുത്തി. പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി.