Wednesday, May 1, 2024
indiaNewspoliticsworld

 പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം; മാലദ്വീപ് സര്‍ക്കാര്‍ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ മാലദ്വീപ് പുറത്താക്കി. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് മന്ത്രമാരെ പുറത്താക്കിയത്. മന്ത്രിമാരുടേത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരി മാലദ്വീപ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവര്‍ പങ്കുവച്ചിരുന്നു.

ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മാലദ്വീപ് മുന്‍ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുള്‍പ്പടെ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമര്‍ശം സര്‍ക്കാര്‍ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുള്‍പ്പടെ പരാമര്‍ശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകള്‍ക്കായി ലക്ഷദ്വീപുള്‍പ്പടെയുള്ള ഇന്ത്യന്‍ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തു. മാലദ്വീപിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയാണ് ഭരണകൂടത്തെ ഔദ്യോഗികമായി അതൃപ്തി അറിയിച്ചത്. അപകടം മണത്ത മന്ത്രിമാര്‍ ട്വീറ്റുകള്‍ നീക്കം ചെയ്തു.

തുടര്‍ന്നാണ് മന്ത്രിയുടെ പരാമര്‍ശം തള്ളി മാലദ്വീപ് പ്രസ്താവനയിറക്കിയത്. മന്ത്രിയുടെ പരാമര്‍ശം സര്‍ക്കാറിന്റെ അഭിപ്രായമല്ല, പ്രസ്താവനകള്‍, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതോ ആകരുതെന്നും പ്രസ്താവനയിലുണ്ട്. പിന്നാലെയാണ് മൂന്ന് മന്ത്രമാരെയും സസ്‌പെന്‍ഡ് ചെയ്തതായി മാലദ്വീപ് വക്താവ് അറിയിച്ചത്. പുതിയ പ്രധാനമന്ത്രിയായി മൊഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യ മാലദ്വീപ് ബന്ധം അത്ര സുഖത്തിലല്ല.