Thursday, May 2, 2024
Newsworld

പാക്കിസ്ഥാനില്‍ ബോംബ് സ്‌ഫോടനം :30 പേര്‍ കൊല്ലപ്പെട്ടു.

പെഷവാര്‍ വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഷിയ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 50 ലധികം പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. ഖിസ ക്വനി ബസാര്‍ മേഖലയിലെ ജാമിയ മസ്ജിദില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

രണ്ട് അക്രമികള്‍ പള്ളിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയും കാവല്‍നിന്ന പൊലീസുകാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി പെഷവാര്‍ ക്യാപിറ്റല്‍ സിറ്റി പൊലീസ് ഓഫീസര്‍ ഇജാസ് അഹ്സന്‍ പറഞ്ഞു.വെടിവയ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.