Saturday, May 4, 2024
keralaNews

തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശാസ്ത്രവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഷീബയെയാണ് ഭര്‍ത്താവ് സുരേഷ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.