Friday, May 3, 2024
indiakeralaNews

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല സന്ദര്‍ശിക്കും.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാല സന്ദര്‍ശിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്.കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തിയത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി വിമാന വാഹിനികളും മികച്ച യുദ്ധ കപ്പലുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതും വിലയിരുത്തപ്പെടും.കൊറോണക്കാലത്തും മൂന്നൂം നാലും മണിക്കൂര്‍ ഓവര്‍ടൈം ചെയ്തുകൊണ്ടാണ് പരിമിതമായ സാഹചര്യത്തെ മറികടന്നുള്ള ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം നടക്കുന്നത്. 2022ഓടെ ഐ.എന്‍.എസ്.വിക്രാന്ത് സേനയ്ക്ക് കൈമാറും. ഈ വര്‍ഷം നീറ്റിലിറക്കി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് അറിയിച്ചു. 75 ശതമാനം സാമഗ്രികളും ഉപകരണങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കാനായത് ആത്മനിഭര്‍ ഭാരതിന്റെ യഥാര്‍ത്ഥ ഉദാഹരണമാണെന്ന് നേരത്തെ പ്രതിരോധ വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു.കപ്പല്‍ശാലയിലെ സന്ദര്‍ശനത്തിന് ശേഷം കാര്‍വാറില്‍ നാവികസേന നിര്‍മ്മിക്കുന്ന വ്യോമതാവളവും പ്രതിരോധ മന്ത്രി സന്ദര്‍ശിക്കും.