Wednesday, May 1, 2024
keralaNewspolitics

എം.സി. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് എകെജി സെന്ററിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് എകെജി സെന്ററിനു മുന്നില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം നടന്നത്. തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.ചാനല്‍ പരിപാടിയില്‍ പരാതി പറയാന്‍ വിളിച്ച സ്ത്രീയോടു ജോസഫൈന്‍ അപമര്യാദയായി സംസാരിച്ച വിഷയത്തിലാണ് കോണ്‍ഗ്രസ് പ്രതിഷേധം. സംഭവത്തെ തുടര്‍ന്ന് എകെജി സെന്ററിന് മുന്നില്‍ വന്‍ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്.