Sunday, May 5, 2024
keralaNewspolitics

പ്രതിപക്ഷം കടുത്ത നിരാശയില്‍; ഉന്നയിക്കുന്നത് അനാവശ്യ ആരോപണങ്ങള്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് പ്രതിപക്ഷം കടുത്ത നിരാശയിലെന്ന് മുഖ്യമന്ത്രി. എവിടെ വികസനമെന്ന ചോദ്യം ഈ നിരാശയില്‍നിന്നാണ്. വികസനമാണ് ഇക്കുറി മുദ്രാവാക്യം. ശ്രദ്ധതിരിക്കാന്‍ അനാവശ്യ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ആശ്ചര്യത്തോടെയാണ് ലോകം നോക്കുന്നതെന്നും കോവിഡ് വരാത്തവര്‍ കൂടുതലുള്ള സംസ്ഥാനമിതാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.