Wednesday, May 8, 2024
keralaNewsUncategorized

പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ കൊച്ചുകുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപിഐ റാലിയ്ക്കിടെ കൊച്ചുകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.എസ്ഡിപിഐ പ്രവര്‍ത്തകരുടെ തോളിലേറിയാണ് കൊച്ചുകുട്ടി മറ്റ് മതവിഭാഗങ്ങളെ വെല്ലുവിളിയ്ക്കുന്ന പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തിയത്.

രണ്ട് ദിവസം മുന്‍പാണ് പോപ്പുലര്‍ ഫ്രണ്ട് റാലി നടന്നത്. പത്ത് വയസില്‍ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി മുദ്രാവാക്യം വിളിക്കുന്നത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്. ഒരാളുടെ തോളിലിരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്.

അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഒരാളുടെ കഴുത്തില്‍ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. ഹിന്ദുക്കള്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തില്‍ ആവശ്യപ്പെടുന്നത്.

ബാബറിയില്‍ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നു. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് അയോദ്ധ്യയില്‍ ഉയരുന്ന രാമക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മ്മിക്കുമെന്ന അര്‍ത്ഥത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയര്‍ത്തുന്നത്. കുട്ടി പ്രകടനത്തില്‍ പങ്കെടുത്തിരുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചു.

എന്നാല്‍, കുട്ടി വിളിച്ചത് സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം നടന്നത്.