Friday, May 3, 2024
keralaNewspolitics

പ്രചാരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ അഞ്ച് ദിവസം കണ്ണൂരില്‍.

സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ അഞ്ച് ദിവസം കണ്ണൂരില്‍. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുക. ധര്‍മ്മടത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.

അതേസമയം ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ആവേശകരമായി തന്നെ സമാപിച്ചു. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമെല്ലാം അവസാനലാപ്പില്‍ കളത്തിലറിങ്ങിയാണ് ആവേശം കൂട്ടിയത്. പതിവ് കൊട്ടിക്കലാശമില്ലെങ്കിലും ആവശേത്തിന് ഒട്ടും കുറവില്ലായിരുന്നു. പലയിടത്തും പ്രചാരണം റോഡ് ഷോ ആയിത്തന്നെ മാറി.