Friday, May 3, 2024
keralaNews

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളെന്ന് എം എ ബേബി

നാടിന്പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളെന്ന് എം എ ബേബി പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദ സംഘടനകളെന്ന് എം എ ബേബി  മുതല്‍ക്കൂട്ടാകുമായിരുന്ന എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന നിഷ്‌കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നു പ്രതിഭയെയാണ് വര്‍ഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കിയത്. അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് മൂന്നു വര്‍ഷം തികയുമ്പോള്‍ എല്ലാത്തരം വര്‍ഗീയതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പാഠമാണ് നാം ഓര്‍ക്കേണ്ടത്. 2018 ജൂലൈ 2 നാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവത്തകനായിരുന്ന സഖാവ് അഭിമന്യു കൊല്ലപ്പെടുന്നത്.                                          കേസിലെ പ്രധാനപ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. ഇപ്പോഴിതാ, അഭിമന്യുവിന്റെ ഓര്‍മദിനത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് എം എ ബേബി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. എസ്ഡിപിഐ /പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള ന്യൂനപക്ഷ വര്‍ഗീയസംഘടനകളും തീവ്രവാദ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ആര്‍എസ്എസിനും സംഘപരിവാറിനും അവരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നതിനുള്ള സന്ദര്‍ഭം ആണ് നല്‍കുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല , എന്നായിരുന്നു ബേബിയുടെ പരാമര്‍ശം.                                          എം എ ബേബിയുടെ ചില വരികളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. സഖാവ് അഭിമന്യുവിനെ എസ്ഡിപിഐ – ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം അരുംകൊല ചെയ്തത് 2018 ജൂലൈ 2 ന് പുലര്‍ച്ചെയാണെന്ന് ബേബി പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. എസ്ഡിപിഐയും ക്യാമ്പസ് ഫ്രണ്ടിനെയും തീവ്രവാദി സംഘമെന്ന് അഭിസംബോധന ചെയ്തതാണ് വിവാദമായിരിക്കുന്നത്. എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പ്രസ്താവന വിവാദമായതോടെ സി പി എമ്മില്‍ പൊട്ടിത്തെറി ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബേബിയെ വിളിച്ച് ശാസിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://www.facebook.com/m.a.babyofficial/posts/4163502457065015