Monday, April 29, 2024
indiaNewsSportsworld

ഇന്ത്യക്ക് ഡേവിസ് കപ്പ്

ഇസ്‌ലാമാബാദ്: 60 വര്‍ഷത്തിന് ശേഷമാണ് പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ടെന്നീസില്‍ ഡേവിസ് കപ്പ് നേടുന്നത് . യുകി ഭാംബ്രി – സാകേത് മയ്‌നേനി സഖ്യത്തിന്റെ മികച്ച പ്രകടനം ഇന്ത്യക്ക് സമ്മാനിച്ചത് ലോക ഗ്രൂപ്പ് ഒന്നിന് യോഗ്യത. പ്ലേഓഫില്‍ പാകിസ്താന്റെ മുസമ്മില്‍ മുര്‍താസ – ബര്‍ഖാതുല്ല സഖ്യത്തിനെതിരെ നേടിയ ഉഗ്രന്‍ വിജയമാണ് ലോക ഗ്രൂപ്പ് ഒന്നിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് കരുത്ത് പകര്‍ന്നത്. ഇതോടെ ഇന്ത്യയുടെ ലീഡ് 3-0 ആയി. ടൂര്‍ണമെന്റില്‍ പാകിസ്താനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. 60 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ പാകിസ്താനില്‍ ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. മയ്‌നേനിയും കരുത്തുറ്റ സര്‍വുകള്‍ പ്രതിരോധിക്കാനാതെ മുട്ടിടിക്കുന്ന പാക് സഖ്യത്തെയാണ് മത്സരത്തില്‍ കണ്ടത്. സ്‌കോര്‍ 6-2, 7-6(5). രാംകുമാര്‍ രാംനാഥനും ശ്രീരാം ബാലാജിയും 2 സിംഗിള്‍സ് മത്സരങ്ങള്‍ വിജയിച്ച് ആദ്യദിനത്തില്‍ ഇന്ത്യക്ക് 20ന് ലീഡ് സമ്മാനിച്ചിരുന്നു. സിംഗിള്‍സിലെ മുന്‍നിര താരങ്ങളായ സുമിത് നാഗലും ശശികുമാര്‍ മുകുന്ദും ഇല്ലാതെയാണ് ഇന്ത്യന്‍ സംഘം പാക്കിസ്ഥാനിലെത്തിയത്.