Monday, May 6, 2024
keralaNewsObituary

പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്‌കറിയ അന്തരിച്ചു

പോപ്പി അംബ്രല്ല മാര്‍ട്ട് ഉടമ ടി.വി. സ്‌കറിയ (82) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് പഴവങ്ങാടി മാര്‍ സ്ലീവാ പള്ളിയില്‍വച്ച് നടക്കും. ഭാര്യ: തങ്കമ്മ, മക്കള്‍: ഡെയ്സി, ലാലി, ഡേവിസ്, മരുമക്കള്‍: ജേക്കബ് തോമസ്, ആന്റോ, സിസി.

 

25 വര്‍ഷത്തിലധികമായി കേരളത്തിന്റെ കുട വ്യവസായത്തിലെ നിര്‍ണായകമായ പേരാണ് പോപ്പി എന്നത്. സ്‌കൂള്‍ തുറക്കുമ്പോള്‍ നിര്‍ബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികള്‍ മാറിയത് ടി.വി. സ്‌കറിയയുടെ നേട്ടങ്ങളിലൊന്നാണ്.

ഫൈഫോള്‍ഡ് കുടകള്‍ പോലെ സ്ത്രീകളുടെ ചെറിയ ബാഗില്‍ ഒതുങ്ങുന്ന കുടയും ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫാനുമുള്ള കുടകളും ഓരോ വര്‍ഷത്തെ നൂതന മാറ്റമായി മലയാളികളുടെ മുന്നില്‍ അവതരിച്ചു. കുടയുടെ പരസ്യത്തിനായി കമ്പനിയിറക്കിയ ‘മഴ മഴ, കുട കുട, മഴ വന്നാല്‍ പോപ്പി കുട’ എന്ന പാട്ടു പോലും ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.