Thursday, May 16, 2024
keralaNews

പത്തനംതിട്ടയില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിക്കെതിരെ ബന്ധുക്കളുടെ ആക്രമണം.

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരില്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിക്കെതിരെ ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.