Thursday, May 16, 2024
keralaNews

എരുമേലി മീഡിയ സെന്ററിന്റെ വാർഷികവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും  നടന്നു.

എരുമേലി : എരുമേലി മീഡിയ സെന്ററിന്റെ വാർഷികവും –  ഭാരവാഹികളുടെ തെരഞ്ഞെടുപ്പും മീഡിയ സെന്റർ ഓഫീസിൽ നടന്നു .പ്രസിഡന്റ് എൻ എം റസാക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ  എസ് . രാജൻ (സെക്രട്ടറി) , അൻസർ റഹീം ( ട്രഷറർ) എന്നിവർ സംസാരിച്ചു. യോഗത്തിൽ  വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു .പുതിയ ഭാരവാഹികളായി എസ്. രാജൻ (ജന്മഭൂമി – പ്രസിഡൻ്റ്),
എൻ.എം റസാഖ്  (സുപ്രഭാതം (വൈ. പ്രസിഡൻ്റ്), അൻസർ റഹീം (മാധ്യമം – സെക്രട്ടറി), സി.ആർ ശ്യാം കുമാർ (മംഗളം – ജോ. സെക്രട്ടറി)
തേജസ് ദേവസ്യ നീർവേലിൽ (മലയാളി ഓൺലൈൻ ന്യൂസ്  ട്രഷറർ), എന്നിവരേയും, അംഗങ്ങളായി സജി തോമസ് പുല്ലാട് (മനോരമ), എം. വിധു കുമാർ (മാത്യഭൂമി),ഷാജി മാത്യു (സജി ) (എ.സി.വി ന്യൂസ് ), ജോസ്  തോമസ്
( കാഞ്ഞിരപ്പള്ളി ഓൺ ലൈൻ ന്യൂസ് ),ബിജു തോമസ് ( ദൃശ്യ ന്യൂസ് ),
ജിഷമോൾ പി.എസ് (കേരളാ ബ്രേക്കിംഗ്  ഓൺ ലൈൻ ന്യൂസ് ),
നിതിൻ, എബിൻ ( മലയാളി ഓൺ ലൈൻ ന്യൂസ് ), ജിബിൻ പി.എസ് 24 മലയാളം മീഡിയ ( യുട്യൂബ് ന്യൂസ് )എന്നിവരേയും തിരഞ്ഞെടുത്തു .