Friday, May 17, 2024
keralaNews

തൈപ്പൊങ്കല്‍ പ്രമാണിച്ച് നാളെ ആറ് ജില്ലകളില്‍ അവധി.

തിരുവനന്തപുരം:തൈപ്പൊങ്കല്‍ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അവധിയായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരിക്കും അവധി. പകരം ശനിയാഴ്ച ഈ ജില്ലകളില്‍ പ്രവര്‍ത്തി ദിവസമായിരിക്കും. 2022-ലെ സര്‍ക്കാര്‍ കലണ്ടറില്‍ തൈപ്പൊങ്കലിന് ജനുവരി 15 ശനിയാഴ്ചയാണ് അവധി നല്‍കിയിരുന്നത്. എന്നാല്‍ ഈ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷന്‍ സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പ്രാദേശിക അവധി മാറ്റിയതെന്ന് ബന്ധപ്പെട്ട ഉത്തരവില്‍ പറയുന്നു.

വെള്ളിയാഴ്ച തൈപ്പൊങ്കല്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാല്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 14 ന് നടത്താന്‍ നിശ്ചയിച്ച പി.എസ്.സി. അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള വനിത കമ്മിഷന്‍ സിറ്റിംഗിനും മാറ്റമുണ്ടാവില്ല.