Wednesday, May 1, 2024
Local NewsNews

അപകടത്തില്‍പ്പെട്ട ബസ് മാറ്റിയില്ല; കണമലയില്‍ വാഹന ഗതാഗതം വീണ്ടും ദുരിതത്തില്‍

എരുമേലി: എരുമേലി – പമ്പ തീര്‍ത്ഥാടന പാതയില്‍ അട്ടിവളവിന് സമീപം ഉണ്ടായ അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്നും മാറ്റാതെ കിടക്കുന്നത് വീണ്ടും ദുരിതമാകുന്നു. കഴിഞ്ഞ 18ന് രാവിലെയാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ്  അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ട റോഡരികില്‍ തന്നെ നീക്കി വച്ച് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ അപകടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ബസ് അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്നും നീക്കാത്തതാണ് ഇതു വഴിയുള്ള ഗതാഗതം ഇപ്പോള്‍ ദുരിതമായിരിക്കുന്നത് . കുത്തനയുള്ള ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്കും – കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്കും അപകടത്തില്‍പ്പെട്ട ബസ് മറയായി ത്തീരുകയാണെന്നും നാട്ടുകാരും – ഡ്രൈവര്‍മാരും പറയുന്നു. എരുമേലിയില്‍ കഴിഞ്ഞ ദിവസം നടന്ന തീര്‍ത്ഥാടന അവലോകന യോഗത്തില്‍ ബസ് എടുത്ത് മാറ്റണമെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബസ് എടുത്തു മാറ്റിയിട്ടില്ല.