Monday, May 6, 2024
keralaNews

പൊലീസിന്റെ തീരുമാനമല്ല: പിണറായി വിജയന്റെ തീരുമാനം ;ഷോണ്‍ ജോര്‍ജ്

പി.സി.ജോര്‍ജിന്റെ അറസ്റ്റ് പൊലീസിന്റെ തീരുമാനമല്ല ,പിണറായി വിജയന്റെ തീരുമാനമെന്നും മകന്‍ ഷോണ്‍ ജോര്‍ജ് .തിരുവനന്തപുരത്തെ മതവിദ്വേഷ പ്രസംഗക്കേസില്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലായ പി.സി.ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലെത്തിച്ചു.വെണ്ണലയിലെ പരിപാടിയില്‍ പി.സി.ജോര്‍ജ് പങ്കെടുത്തത് അമ്പലക്കമ്മിറ്റി ക്ഷണിച്ചിട്ടെന്ന് ഷോണ്‍ ജോര്‍ജ്. ഗൂഢാലോചനയുണ്ടെങ്കില്‍ കമ്മിറ്റിക്കാര്‍ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും ഷോണ്‍ ചോദിച്ചു.

ഇന്നലെ കൊച്ചിയില്‍ അറസ്റ്റിലായ ജോര്‍ജിനെ ഇന്ന് രാവിലെയാണ് ഫോര്‍ട്ട് പൊലീസ് വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയത്. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്. പൊലീസ് വാഹനത്തില്‍ വച്ച് കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കി. ജാമ്യം കിട്ടാതിരിക്കാനാണ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ സിജു രാജന്‍ പറഞ്ഞു.