Saturday, May 4, 2024
keralaNewsObituary

പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു

പാലക്കാട് പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശാണ് മരിച്ചത്. ഇന്നലെ രാത്രി ബൈക്കില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ആകാശാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.