Saturday, April 20, 2024
keralaNews

മണിമലയില്‍ എസ്‌ഐക്ക് വെട്ടേറ്റു.

കോട്ടയം മണിമലയില്‍ എസ്‌ഐക്ക് വെട്ടേറ്റു. വെള്ളാവൂര്‍ ചുവട്ടടിപ്പാറയിലാണ് സംഭവം. എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോള്‍ പ്രതിയുടെ അച്ഛന്‍ തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്‌ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡി കോളേജിലേക്ക് മാറ്റി. പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.