Friday, May 3, 2024
keralaNewsObituary

പാലക്കാട് കുഴല്‍മന്ദത്താണ് മൃതദേഹം കണ്ടെത്തി

പാലക്കാട്: കുഴല്‍മന്ദത്ത് റോഡരികില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തേങ്കുറിശ്ശിയിലാണ് സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുഴല്‍മന്ദം പോലീസ് അന്വേഷണം തുടങ്ങി.