Friday, May 17, 2024
keralaNews

സമ്പൂര്‍ണ്ണ ലോക് ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കര്‍ശനമായ നിയന്ത്രണങ്ങളാണ് ഈ രണ്ടു ദിവസവും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇന്ന് തുറക്കാനുള്ള അനുമതിയുള്ളത്. മദ്യവില്‍പ്പന ശാലകശളും ബാറുകളും ഇന്ന് അടഞ്ഞ് കിടക്കും. പൊതുഗതാഗതം ഇന്ന് അനുവദിക്കുന്നതല്ല.രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടി ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് സമ്ബൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചപ്പോല്‍ തന്നെ വാരാന്ത്യ നിയന്ത്രണത്തെ കുറിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം, ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.ആവശ്യ സേവനങ്ങള്‍ക്ക് മാത്രമേ ഇന്നും നാളെയും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഹോട്ടലുകളില്‍ ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ. പച്ചക്കറി, പഴം, മീന്‍, മാംസം, തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തടസമില്ല. സമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നുള്ള കാര്യം ഉറപ്പാക്കണം, എന്നാല്‍ ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.അതേസമയം, സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ എല്ലാം ഫലപ്രദമാണ്. രോഗികളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.