Monday, May 6, 2024
keralaNews

പൊതുഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധം;ഹൈക്കോടതി.

പൊതുഇടങ്ങള്‍ കയ്യേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുഇടങ്ങളില്‍ കൊടിമരങ്ങളെന്ന് നിരീക്ഷിച്ച കോടതി അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ തടയണമെന്ന് നിര്‍ദേശിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ കേസില്‍ കോടതി കക്ഷി ചേര്‍ത്തു.