Sunday, May 19, 2024
keralaNews

നടന്‍ കൃഷ്ണകുമാറിന്റെ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം കാറില്‍ ഇടിച്ചതായി പരാതി

പന്തളം: നടന്‍ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപൂര്‍വം ഇടിപ്പിച്ചതായി പരാതി. വാഹനത്തില്‍ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങള്‍ മോശമായി പെരുമാറിയെന്നും നടന്‍ പന്തളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ കാര്‍ റോഡിന്റെ ഒരു വശത്തേക്ക് മനപൂര്‍വം ഇടിപ്പിച്ചിട്ടെന്നാണ് പരാതി. മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിക്ക് പോയിരുന്നു. ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് കൃഷ്ണ കുമാര്‍.