Tuesday, May 7, 2024
keralaNews

കാളകെട്ടിയിൽ വീണ്ടും  കാട്ടാനയിറങ്ങി ; കൃഷികൾ വ്യാപകമായി നശിപ്പിച്ചു.

എരുമേലി: ശബരിമല വനാതിർത്ഥി മേഖലയായ എരുമേലി പഞ്ചായത്തിലെ പമ്പാവാലി കാളകെട്ടിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ചതായി പരാതി.കാളകെട്ടി ഉറുമ്പിൽ പ്രദീപ്,  ഉറുമ്പിൽ മോഹനൻ എന്നിവരുടെ കൃഷിസ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച
 രാത്രിയാണ് കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിതെന്നും ഇവർ പറഞ്ഞു. നൂറോളം ഏത്തവാഴയും,  തെങ്ങ് , കവുങ്ങ്,  റബ്ബർ മരങ്ങളുമാണ് കാട്ടാന നശിപ്പിച്ചത്. കാളകെട്ടി ഫോറസ്റ്റ് സമീപമുള്ള കൃഷിസ്ഥലത്തു തന്നെയാണ് കാട്ടാന ശല്യം ഉണ്ടായിട്ടും വനപാലകർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. ശബരിമല വനത്തിനുള്ളിൽ നിന്നും ജനവാസ മേഖലകളിലേക്ക് ഇറങ്ങിയ
വന്യ ജീവികളായ കാട്ടാനകളും, കാട്ടുപോത്തും തിരിച്ച്    കാട്ടിലേക്ക്
പോയിട്ടില്ലെന്നും  നാട്ടുകാർ പറയുന്നു. വനാതിർത്ഥികളിൽ
ലക്ഷങ്ങൾ ചെലവഴിച്ച്  സോളാർ   വൈദ്യതി വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും
നാട്ടുകാർക്ക് പ്രയോജനമില്ലെന്നും ഇവർ പറയുന്നു. കാളകെട്ടി വനാതിർത്ഥി മേഖലയിൽ കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത് വ്യാപകമായിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർ വനത്തിൽക്കൂടിയുള്ള പരമ്പരാഗത കാനനപാതയിലൂടെ യാത്ര ചെയ്യാത്തതും കാട്ടാനകൾ തിരിച്ച്  പോകാതിരിക്കാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു. കാട്ടാനകൾ  കൃഷികൾ നശിപ്പി സംഭവത്തിൽ കൃഷിക്കാർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.