Saturday, May 18, 2024
educationkeralaNews

ജാതി വിവേചനം. ദീപ വിഷയത്തില്‍ കലക്ടര്‍ പി.കെ.ജയശ്രീ ചര്‍ച്ച നടത്തും.

കോട്ടയം:നാനോ സായന്‍സസില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതിയില്‍ കോട്ടയം ജില്ലാ കലക്ടര്‍ പി.കെ.ജയശ്രീ എംജി സര്‍വകാലശാല വൈസ് ചാന്‍സലര്‍ സാബു തോമസുമായി ഇന്ന് ചര്‍ച്ച നടത്തും. ജാതി വിവേചന ആരോപണത്തില്‍ നിരാഹാര സമരത്തിലായിരുന്ന ദളിത് വിദ്യാര്‍ത്ഥി ദീപ പി.മോഹനന് കോട്ടയം താഹിസില്‍ദാര്‍ ഇന്നലെ രാത്രി ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ദീപ ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി നാനോ സയന്‍സസ് ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കാളരിക്കലിനെതിരെ ദീപ നിരാഹാര സമരത്തിലായിരുന്നു. സമരത്തിലായിരുന്ന തുടങ്ങിയപ്പോള്‍ ദീപയെ ചര്‍ച്ചയ്ക്ക് വിളിച്ച വിസി സാബു തോമസ് ഗവേഷണത്തിന് സൗകര്യം ഒരുക്കാമെന്നും താന്‍ ദീപയുടെ ഗൈഡ് സ്ഥാനം ഏറ്റെടുക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യത്തില്‍ ദീപ ഉറച്ചു നിന്നു. തുടര്‍ന്നാണ് താഹിസില്‍ദാര്‍ ചര്‍ച്ച നടത്തിയത് . 2011-12 ലാണ് കണ്ണൂരില്‍ നിന്നുള്ള ദീപ പി മോഹനന്‍ എന്ന ദളിത് വിദ്യാര്‍ഥി മഹാത്മാഗാന്ധി സര്‍വകാലാശാലയിലെത്തുന്നത്. ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ദീപ എംഫില്‍ പ്രവേശനം നേടി. അന്നുമുതല്‍ താന്‍ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് ദീപ പറയുന്നു. 2 ദളിത് വിദ്യാര്‍ത്ഥികളും ദീപയ്‌ക്കൊപ്പം എംഫിലില്‍ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേര്‍ കോഴ്‌സ് ഉപേക്ഷിച്ചു. ദീപ മാത്രം നിശ്ചയദാര്‍ഢ്യത്തോടെ പോരാടി. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സര്‍വകലാശാല അധികൃതര്‍ ആവുന്നത്ര ദീപയെ ദ്രോഹിച്ചു. നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിന്റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് ദീപ പറയുന്നു.2015ല്‍ ദീപയുടെ പരാതി പരിശോധിക്കാന്‍ രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെ സര്‍വകാശാല നിയോഗിച്ചിരുന്നു. ഡോ എന്‍ ജയകുമാറും, ശ്രീമതി ഇന്ദു കെഎസും അടങ്ങുന്ന സമിതി ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയത്. 2018 ഡിസംബറിലും 2019ലെ ഫെബ്രുവരിയിലും മാര്‍ച്ചിലുമൊക്കെയായി ദീപയ്ക്ക് അനുകൂലമായ കോടതി ഉത്തരവുകളുണ്ടായി. പക്ഷേ അതെല്ലാം സര്‍വകലാശാല ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവഗണിച്ചു. ഒടുവില്‍ ആരോപണ വിധേയനായ അധ്യാപകനെ നേരിട്ട് വിളിച്ച് ഹൈക്കോടതി ശാസിച്ചു. എന്നിട്ടും ഒന്നുമുണ്ടായില്ല.