Saturday, May 4, 2024
indiaNews

പെട്രോള്‍ – ഡീസല്‍ വിലക്കുറവ് പ്രാബല്യത്തില്‍

മൂല്യ വര്‍ദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍,

കേരളം തീരുമാനമെടുത്തില്ല

ദില്ലി :കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനുംവില കുറവ് പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് കുറഞ്ഞത് 6 രൂപ 57 പൈസയാണ്. ഡീസലിന് പന്ത്രണ്ടര രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്.
ഇന്ധന വിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നത്. ഇന്ധനത്തിന്റെ വാറ്റ് കുറക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ മൂല്യ വര്‍ദ്ധിത നികുതി കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.                                                                                                                                        ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസല്‍ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി.അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല.
കേന്ദ്രം കുറച്ച നികുതി അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോള്‍ വില 105രൂപ 86 പൈസയായി. ഡീസല്‍വില 93 രൂപ 52 പൈസയായും കുറഞ്ഞു. കൊച്ചിയില്‍ ഡീസല്‍ വില 91 രൂപ 41 പൈസ , പെട്രോള്‍ 104രൂപ 15 പൈസ ആണ്. കോഴിക്കോട് ഡീസല്‍ വില 91.79 , പെട്രോള്‍ വില 104.48 പൈസയുമായി.