Monday, May 6, 2024
keralaNews

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി.

കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. പെന്‍ഷന്‍ വിതരണത്തിനാവശ്യമായ തുക ഇതുവരെ ധനവകുപ്പ് സഹകരണവകുപ്പിന് കൈമാറിയിട്ടില്ല. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും സമരത്തിനൊരുങ്ങുകയാണ് പെന്‍ഷന്‍കാര്‍.സഹകരണ ബാങ്കുകള്‍വഴി എല്ലാ മാസവും അഞ്ചിന് നല്‍കേണ്ട പെന്‍ഷനാണ് ഈ മാസവും അനിശ്ചിതമായി വൈകുന്നത്.

 

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് പണം അനുവദിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ സഹകരണവകുപ്പ് നിര്‍ത്തിവച്ചു .കെഎസ്ആര്‍ടിസി പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിനാളുകളാണ് ഇതോടെ പ്രതിസന്ധിയിലായത്. പലര്‍ക്കും മരുന്ന് പോലും വാങ്ങാന്‍ പണമില്ലാത്ത അവസ്ഥയാണ്. മുന്‍പും ഈ സാഹചര്യമുണ്ടായതോടെ പെന്‍ഷകാര്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് ഇനി പെന്‍ഷന്‍ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വികാരം സര്‍ക്കാരിനെതിരായ വോട്ടായി മാറാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ നേരിട്ട് പെന്‍ഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പോലും അട്ടിമറിച്ചാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പെന്‍ഷന്‍കാരെ ദ്രോഹിക്കുന്നത്.