Sunday, April 28, 2024
keralaNews

പൂ​ന്തു​റയി​ൽ 720 മീ​റ്റ‌‌​ർ ജി​യോ ട്യൂ​ബ് പ​ദ്ധ​തി

പൂ​ന്തു​റ മു​ത​ൽ ശം​ഖും​മു​ഖം വ​രെ 720 മീ​റ്റ‌‌​ർ ദൂ​ര​ത്തി​ൽ ജി​യോ ട്യൂ​ബ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ശം​ഖും​മു​ഖം റോ​ഡി​ൽ 400 മീ​റ്റ‌​ർ ദൂ​ര​ത്തി​ൽ ഡ​യ​ഫ്രം വാ​ൾ നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്. ടൂ​റി​സം മേ​ഖ​ല​യാ​യ ശം​ഖും​മു​ഖ​ത്ത് 700 മീ​റ്റ‌​ർ ദൂ​ര​ത്തി​ൽ തീ​ര സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കും.അ​തേ​സ​യ​ജി​യോ ട്യൂ​ബ് സം​വി​ധാ​നം ക​ട​ലാ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള ശാ​ശ്വ​ത സം​വി​ധാ​ന​മ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ വാ​ച്ചാ​ക്ക​ൽ, ക​മ്ബ​നി​പ്പ​ടി, ബ​സാ​ർ, വേ​ളാ​ങ്ക​ണ്ണി, ചെ​റി​യ ക​ട​വ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​യോ ട്യൂ​ബ് ഉ​പ​യോ​ഗി​ച്ചു​ള്ള എ​ട്ടു​കോ​ടി​യു​ടെ അ​ഞ്ച് പ്ര​വൃ​ത്തി​ക​ളാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.  ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​യോ ട്യൂ​ബ് ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി പ്ര​യോ​ജ​ന​ക​ര​മാ​യി​ക്ക​ണ്ടു. ഇ​തിെൻറ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ൾ​ക്ക് കാ​ര്യ​മാ​യ ക്ഷ​തം സം​ഭ​വി​ച്ച​താ​യി ക​ണ്ടി​ല്ല. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​ന്ന വേ​ള​യി​ൽ ജി​യോ ട്യൂ​ബു​ക​ൾ​ക്ക് സ്ഥാ​ന​ഭ്രം​ശം വ​ന്ന​താ​യും അ​വ ക​ട​ലി​ലേ​ക്ക് താ​ഴ്ന്നു പോ​കു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.