Monday, May 13, 2024
indiaNews

ശക്തമായ മഴ :മംഗാലാപുരത്തുനിന്ന് ഗോവയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍ പെട്ടു.

ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ മംഗാലാപുരത്തുനിന്ന് ഗോവയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍ പെട്ടു. 01134 മംഗളുരു ജങ്ഷന്‍ – സിഎസ്ടി ടെര്‍മിനസ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.വഷിഷ്ടി നദി കരകവിഞ്ഞതിനാല്‍ ട്രെയിന്‍ റൂട്ട് മഡ്ഗാവ് – ലോണ്ട – മിറാജ് വഴിയാക്കിയിരുന്നു. ഗോവയിലെ ദൂദ്‌സാഗര്‍ – സൊനാലിയത്തിനുമിടയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍പ്പെട്ട കോച്ചിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി ട്രെയിന്‍ കുലേമിലേക്ക് എത്തിച്ചുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഹസന്‍, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലും ശക്തമായ മഴയുണ്ട്. ഇവിടെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.