Monday, May 13, 2024
keralaNews

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിജിലന്‍സ് യോഗം; കോട്ടയത്ത് എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിജിലന്‍സ് യോഗം.യോഗത്തില്‍ പങ്കെടുത്ത എട്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.വിജിലന്‍സ് ഓഫീസിലായിരുന്നു യോഗം.ഇത് സംബന്ധിച്ച് ഡിജിപിക്ക് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. 40 ഉദ്യോഗസ്ഥര്‍ യോഗത്തിനുണ്ടായിരുന്നു. ഇടുങ്ങിയ റൂമിലാണ് യോഗം ചേര്‍ന്നതെന്നും പരാതിയില്‍ പറയുന്നു.നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചിരുന്നു.എന്നാല്‍ അത് അവഗണിച്ചാണ് യോഗം നടത്തിയതെന്നാണ് സൂചന.