Friday, May 17, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തിൽ അവിശ്വാസം 18 ന് .

എരുമേലിയിൽ  എൽ ഡി എഫിനെതിരെ  കോൺഗ്രസ്കൊണ്ടുവരുന്ന അവിശ്വാസം സംബന്ധിച്ചുള്ള വോട്ടെടുപ്പ് 18 ന്  രാവിലെ 11 മണിക്ക്  നടക്കുമെന്ന് കാഞ്ഞിരപ്പള്ളി ബി ഡി ഒ ഫൈസൽ പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾക്കും ഇത് സംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം  കാഞ്ഞിരപ്പള്ളി ബി ഡി ഒക്ക് 12 കോൺഗ്രസ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു  കോൺഗ്രസ്   അംഗത്തിന്റെ  വോട്ട് അസാദുവായതിനെ തുടർന്നാണ് ഭൂരിപക്ഷം ലഭിച്ചിട്ടും  കോൺഗ്രസിന്  ഭരണം ലഭിക്കാതെ പോയത്. 23 അംഗങ്ങളിൽ 12 പേർ കോൺഗ്രസിനും ,  11 പേർ എൽഡിഎഫിനുമാണുള്ളത്. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ആരാണെന്നത് സംബന്ധിച്ച് കോൺഗ്രസിൽ തീരുമാനിയിട്ടില്ല. കോൺഗ്രസിലെ അംഗത്തെ തന്നെ പ്രസിഡന്റാക്കാനാണ് തീരുമാനമെന്നും  രണ്ടു പേർക്ക് രണ്ട് വർഷം വീതം അവസരമൊരുക്കാനാണ്  നീക്കമെന്നും   മുതിർന്ന നേതാവ് പറഞ്ഞു.
എന്നാൽ അവിശ്വാസത്തിലൂടെ   ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസ് അംഗങ്ങളെ ഒഴിവാക്കാനുള്ള നീക്കമില്ലെന്നും അദ്ദേഹം പറഞ്ഞു .കഴിഞ്ഞ ദിവസം  കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. റ്റോമി കല്ലാനി , കെ പി സി സി സെക്രട്ടറി  അഡ്വ. പി എ സലിം , മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് , റോയ് കപ്പിലുമാക്കൽ , എ ആർ രാജപ്പൻ നായർ , നേതാക്കളായ പ്രകാശ് പുളിക്കൻ , നാസർ പനച്ചി, പ്രകാശ് പുളിക്കൻ  എന്നിവരുടെ നേതൃത്വത്തിലാണ്  നോട്ടീസ് നൽകിയത് . അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് എൽ ഡി എഫ് .