Friday, May 17, 2024
indiaNews

മകളുടെ മേല്‍ ചാടി വീണ് അക്രമിച്ച പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു

മകളുടെ മേല്‍ ചാടി വീണ് അക്രമിച്ച പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ആണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പൊന്തക്കാട്ടില്‍ നിന്നു പുലി ചാടി വീഴുകയായിരുന്നു. മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാര്‍ന്നൊഴുകിയിട്ടും നായിക്ക് പിടിവിട്ടില്ല. ഒടുവില്‍ പുലി ചത്തു വീണു. ആക്രമണത്തില്‍ നായിക്കിന്റെ മുഖത്തും സാരമായ പരുക്കേറ്റു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.