Wednesday, May 8, 2024
indiaNews

പുല്‍വാമ സൂത്രധാരനെ വധിച്ചു.

പുല്‍വാമ സൂത്രധാരനെ  സുരക്ഷസേന വധിച്ചു.ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും മരിച്ചവരില്‍ ഉള്‍പ്പെടും. ദച്ചിഗാം വനമേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. രജൗരി ഹൈവേയില്‍ കണ്ടെത്തിയ ഐഇഡി ബോംബുകള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി. അതേസമയം ലഷ്‌കര്‍ കമാണ്ടര്‍ ഹിദായത്തുള്ള മാലികിനെ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പതിനാലിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടക്കുകയാണ്.