Saturday, May 18, 2024
keralaNews

രഖിലിന് തോക്ക് കിട്ടിയത് കര്‍ണാടകത്തില്‍ നിന്ന്?…

കോതമംഗലത്ത് ദന്ത ഡോക്ടറെ വെടിവച്ചുകൊന്ന രഖിലിന്റെ അന്തര്‍സംസ്ഥാന യാത്രകളും പൊലീസ് പരിശോധിക്കും.തോക്ക് സംഘടിപ്പിക്കാന്‍ മാത്രം രഖിലിന് കണ്ണൂരില്‍ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഉറ്റസുഹൃത്ത് ആദിത്യന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്കിടെ കര്‍ണാടകയില്‍ പോകാറുണ്ടായിരുന്നുവെന്നും ആദിത്യന്‍ വ്യക്തമാക്കി. ജീവിതം തകര്‍ന്നെന്നും സമ്പാദിച്ചത് മുഴുവന്‍ മാനസയ്ക്കായി ചെലവാക്കിയെന്നും പറഞ്ഞു. ബന്ധം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് രഖില്‍ കോതമംഗലത്തേയ്ക്ക് പോയതെന്നും സുഹൃത്ത് വെളിപ്പെടുത്തി.
തോക്ക് ലഭിച്ചത് കര്‍ണാടകത്തില്‍ നിന്നാണോ എന്നും പൊലീസ് അന്വേഷിക്കും.  തലശേരി മേലൂര്‍ പ്രദേശത്ത് രഖിലിന് കാര്യമായി സുഹൃത്തുക്കളില്ലെന്നാണ് നാട്ടുകാരുടെ മൊഴി. ഇക്കാര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.